കൊച്ചി: സ്കൂളിൽ നിന്ന് ഓണ സദ്യ കഴിച്ച കോതമംഗലത്തെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. നെല്ലിക്കുഴി ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 50 ഓളം വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.
വെള്ളിയാഴ്ചയായിരുന്നു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഓണസദ്യ കഴിച്ചത്. അന്ന് രാത്രി മുതൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഒരേ രോഗ ലക്ഷണങ്ങളുമായി കൂടുതൽ കുട്ടികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന നിഗമനത്തിലേക്ക് മാതാപിതാക്കൾ എത്തിയത്.
also read- മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 2 പേര് മരിച്ചു, 7 പേര്‍ക്ക് പരിക്ക്
വിവിധ ആശുപത്രികളിൽ ഇരുപതിലധികം കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൽ പരാതി നൽകിയിരിക്കുകയാണ്.
Discussion about this post