മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഓണസമ്മാനവും ആശംസകളും നേര്‍ന്ന് ക്ഷേത്രം തന്ത്രി. ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിയാണ് തങ്ങള്‍ക്ക് സമ്മാനങ്ങളുമായി എത്തിയത്.
പാണക്കാട്ടെത്തിയ പ്രതിനിധികള്‍ സാദിഖലി തങ്ങള്‍ക്ക് ഓണക്കോടിയും ഓണ വിഭവങ്ങളും സമ്മാനിച്ചു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തങ്ങള്‍ക്ക് കൊടുത്തയച്ച ഓണസന്ദേശത്തില്‍ ഉണ്ണി നമ്പൂതിരി കുറിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ലോഹ്യയുടെ നേതൃത്വത്തിലാണ് മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളടക്കമുള്ള സംഘമെത്തിയത്. സംഘത്തെ വരവേറ്റ സാദിഖലി തങ്ങള്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്.
നേരത്തെ മുതുവല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യാതിഥിയായി എത്തിയിരുന്നു.
Discussion about this post