കാസര്‍കോട്: കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 50ഓളം പേരെ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ്. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ വൈകീട്ട് 3.40 ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കോച്ചില്‍ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post