തന്റെ അനുമതിയില്ലാതെ സ്വന്തം സഹോദരി തന്റെ കുഞ്ഞിനെ മുലയൂട്ടി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. 22 കാരിയായ സിമോണ എന്ന അമ്മയാണ് സഹോദരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സഹോദരി അനാവശ്യമായി തന്റെയും കുഞ്ഞിന്റെയും അവകാശങ്ങളില്‍ കൈകടത്തുന്നു എന്നാണ് യുവതി പരാതി.
സിമോണും സഹോദരി ഫെബിനും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ ഇരുവരും തങ്ങളുടെ കുഞ്ഞുങ്ങളെ പരസ്പരം പരിപാലിക്കുന്നതും പതിവായിരുന്നു. സിമോണയുടെ കുട്ടിക്ക് മൂന്നും ഫെബിയുടെ കുഞ്ഞിന് അഞ്ചും ആഴ്ചയാണ് പ്രായം. ഒരു ദിവസം അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നപ്പോള്‍ സിമോണ, തന്റെ സഹോദരിയോട് തന്റെ കുഞ്ഞിനെ കൂടി നോക്കണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് കുഞ്ഞിന് കൊടുക്കാന്‍ ആവശ്യമായ ഫോര്‍മുല മില്‍ക്കും സിമോണ സഹോദരിയെ ഏല്‍പ്പിച്ചു. എന്നാല്‍, മടങ്ങിയെത്തിയ സിമോണ കണ്ടത് തന്റെ കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് നല്‍കാതെ സഹോദരി മുലയൂട്ടുന്നതാണ്.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരിയുടെ മറുപടി ഫോര്‍മുല മില്‍ക്ക് കുഞ്ഞിന് നല്കാന് പാടില്ലെന്നും അത് ആരോഗ്യത്തിന് ദോഷകരമാണെന്നും അതിനേക്കാള്‍ നല്ലത് മുലപ്പാലാണെന്നുമായിരുന്നു. അതിനാല്‍ ഫോര്‍മുല മില്‍ക്ക് താന്‍ കളഞ്ഞുവെന്നും സഹോദരി ഫെബി, സിമോണയോട് പറഞ്ഞു. എന്നാല്‍ കേട്ട സഹോദരിയോട് ദേഷ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവതി സഹോദരിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍, സഹോദരിയുടെ പ്രവര്‍ത്തി സത്കൃത്യമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സിമോണയുടെ പരാതി സ്വീകരിച്ച പോലീസ് കേസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post