കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗാന്ധി റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) എന്ന യുവാവ് ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിന് തൊട്ടുപിന്നാലെ ഓടിയെത്തിയ നാട്ടുകാർ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അപകടത്തിൽ മെഹബൂദ് സുൽത്താനൊപ്പമുണ്ടായിരുന്ന ആൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
Discussion about this post