കല്‍പ്പറ്റ: 19കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്
പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവാവിന് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. പനമരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
പിന്നീട് ഒരു വര്‍ഷത്തോളം വിദേശത്ത് കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ എത്തിയിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച് കേരള പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പനമരം എസ് ഐ ഇകെ അബൂബക്കര്‍, സിപിഒമാരായ വിനോദ്, ആല്ബിന്, ഡ്രൈവര്‍ സിപിഒ ജയേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ബംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Discussion about this post