കൊച്ചി: യൂട്യൂബ് വ്ളോഗറുമായുള്ള വിവാദത്തില്‍ വിശദീകരണവുമായി നടന് ബാല രംഗത്ത്. ചെകുത്താനെന്ന പേരിലുള്ള വ്ളോഗറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് നടന് വിശദീകരണവുമായി എത്തിയത്.
താന്‍ വ്ളോഗറെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും ഗുണ്ടകളുമായല്ല പോയത്. കൂടെയുണ്ടായിരുന്നത് ഭാര്യയും ജിം കോച്ചും ഡ്രൈവറുമായിരുന്നു എന്ന് ബാല പറയുന്നു. വ്ളോഗര്‍ എല്ലാവരെയും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ കണ്ടന്റുണ്ടാക്കി കാശുണ്ടാക്കുകയാണെന്നും ബാല പറഞ്ഞു.
ഞാന്‍ വ്ളോഗറുടെ ഫ്ലാറ്റില്‍ പോയിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്താനല്ല പോയത്. എന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒരാളെ ഭീഷണിപ്പെടുത്താന്‍ ഫാമിലിയായാണോ പോകുന്നത്. കൂടെയുണ്ടായിരുന്നത് ഗുണ്ടയല്ല, എന്റെ ജിം കോച്ചാണ്. പിന്നെ ഡ്രൈവറും. എനിക്ക് വണ്ടിയോടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കൂട്ടിയത്.
എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നതായി ആരെങ്കിലും കണ്ടോ? എന്റെ കൂടെ വന്നവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നോ. അയാളൊരു കണ്ടന്റ് സെല്ലറാണ്. നമ്മളെ എല്ലാവരെയും അയാള്‍ പറ്റിക്കുകയാണ്. ഈ കണ്ടന്റ് ജെനറേറ്റ് ചെയ്ത് അയാള്‍ കാശുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തെറ്റാണ് നമ്മളെല്ലാം ഒരു ഫാമിലിയായി മുമ്പോട്ട് പോകാം എന്ന് സ്നേഹത്തോടെ പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ തര്‍ക്കിച്ചാലോ ദേഷ്യപ്പെട്ടാലോ അവര്‍ക്ക് മനസിലാകില്ല. രണ്ട് വ്യക്തികളുടെ കൂടെ പോയെന്ന് പറയാം. രണ്ട് ഗുണ്ടകളുടെ കൂടെ പോയെന്ന് പറയുന്നത് തെറ്റാണ്.
ഞാന്‍ ഗുണ്ടകളോടൊപ്പമാണ് പോയതെങ്കില്‍ അത് പോലീസ് അന്വേഷിക്കട്ടെ. അയാള്‍ പറയുന്നത് പോലെ ഞാന്‍ വീടിനുള്ളില്‍ കയറി, തോക്കു ചൂണ്ടി, വീട്ടിലെ സാധനങ്ങളെല്ലാം തകര്‍ത്തു എന്നു തന്നെയിരിക്കട്ടെ. പിന്നെന്തിനാണ് എന്നെ കാറ് വരെ കൊണ്ടുവിട്ടതും അവിടെ നിന്നവരെ എന്നെക്കൊണ്ട് പരിചയപ്പെടുത്തിയതും വളരെ സന്തോഷത്തോടെ യാത്രയാക്കിയതും. ഇതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ ഒരു പോലീസും വിളിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി.
Discussion about this post