കോഴിക്കോട്: അല്‍ഫാം നല്കാന് വൈകിയെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ച് യുവാക്കള്‍. അഞ്ച് മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ അക്രമം.
കോഴിക്കോടാണ് അല്‍ഫാം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ്സ് ഹോട്ടലില്‍ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.
കോടഞ്ചേരി സ്വദേശികളായ യുവാക്കള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു എന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി. ഇരുവിഭാഗവും നല്കിയ പരാതികളില്‍ രണ്ടുകൂട്ടര്‍ക്കുമെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു.
Discussion about this post