പാലക്കാട്: എടിഎമ്മിന്റെ വാതിൽ തകർന്നുവീണ് അട്ടപ്പാടി ഗൂളിക്കടവിൽ പണമെടുക്കാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോർജാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. വലതുകാൽ മുട്ടിന് താഴെയാണ് പരിക്കേറ്റിരിക്കുന്നത്.
എടിഎമ്മിനുള്ളിൽ പ്രവേശിച്ച് ജോർജ് പണമെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകർന്നുവീണത്. ചില്ലുകൊണ്ടുള്ള വാതിൽ ജോർജിന്റെ കാലിൽ കുത്തിക്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോർജ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തകർന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
Discussion about this post