കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തു. ജാന്‍വിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്.
കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാന്‍വി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായകള്‍ ആക്രമിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജാന്‍വി ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ കൈകള്‍ക്കും കാലിനും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയുംപറഞ്ഞു.
Read Also:കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും
മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരന് അതിദാരുണമായി തെരുവുനായ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാന്‍വിയുടെ സംഭവവും.
Discussion about this post