കോഴിക്കോട്: ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. ഷിനോജിന് കൂടെയുണ്ടായിരുന്ന സാരംഗിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ കൊല്ലം ടൗണിലാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരവെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞു.
also read: മദ്യ ലഹരിയില്‍ അച്ഛന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, സഹോദരിമാരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
ഷിനോജിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
Discussion about this post