പീരുമേട്: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ദേശീയപാത 183ല്‍ കുട്ടിക്കാനത്തിന് സമീപത്തുവെച്ചാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. 29പേര് ബസ് യാത്രക്കാര്‍ക്കും ഒരാള്‍ ലോറി ഡ്രൈവറുമാണ്. സാരമായി പരിക്കേറ്റ 11പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
ചങ്ങനാശ്ശേരിയില്‍നിന്ന് കമ്പംമെട്ടിന് പോയ സ്വകാര്യ ബസ് ദിശതെറ്റി എതിര്‍വശത്തുനിന്ന് വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
also read: മകൻ കിടപ്പുമുറിയിൽ ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
വണ്ടിപ്പെരിയാര്‍ സ്വദേശിനി അന്നമ്മ (72), കുട്ടിക്കാനം സ്വദേശിനി ഷേബ (45) കോട്ടയം സ്വദേശിനി കുഞ്ഞമ്മ രാജന് (65), വണ്ടിപ്പെരിയാര്‍ സ്വദേശികളായ രാജന് (69), റെജി (40), ലാഡ്രം സ്വദേശി അനുമോള്‍ (49), തേങ്ങാക്കല്‍ സ്വദേശി രാജീവ് (39), തെങ്ങണ സ്വദേശി മുരുകന് (30), തേനി സ്വദേശി അലക്സ് (18), കുമളി സ്വദേശി നാച്ചിയപ്പന്‍ (48), പ്രദീപ് (35) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
Discussion about this post