തിരുവനന്തപുരം: മഹാവീരജയന്തിദിനമായ ഏപ്രില്‍ മൂന്നിന് അറവുശാലകള്‍ അടച്ചിടണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇത് സംസ്ഥാനത്തു നടപ്പാക്കണോ എന്നതില്‍ തീരുമാനമായില്ല. അറവുശാലകള്‍ പൂട്ടിയിടണമെന്നു ജില്ലാകളക്ടര്‍മാര്‍ക്കാണ് കത്ത് ലഭിച്ചത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.
മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാല്‍ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നു കളക്ടര്‍മാര്‍ ചോദിക്കുന്നു. ആരാധനാലയങ്ങളില്‍ പ്രാദേശികമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സമീപത്തെ അറവുശാലകള്‍ ഉടമകള്‍ അടച്ചിടാറുണ്ട്.
അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകള്‍ക്ക് അവധി നല്‍കാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അറവുശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോര്‍ഡിന്റെ കത്ത് കിട്ടിയതായി കളക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
Discussion about this post