BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 27, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍

Anu by Anu
February 24, 2023
in Kerala News
0
കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍
65
VIEWS
Share on FacebookShare on Whatsapp

കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി, അവര്‍ നല്ല നിലയിലെത്തി കാണാന്‍ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. നല്ല ജോലിയുമെല്ലാം ആയിക്കഴിയുമ്പോള്‍ മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടി ശ്രമിക്കുന്ന മക്കളും അവരെ അവഗണിക്കുന്നവരുമുണ്ട്. പെണ്‍ മക്കളാവുമ്പോള്‍ പ്രത്യേകിച്ചും ജോലിയും വിവാഹവുമൊക്കെ ആയിക്കഴിയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് പരിഗണന കൊടുക്കാന്‍ കഴിയാറില്ല.

READ ALSO

dead-body

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

February 27, 2023
13
ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

February 27, 2023
3

ഓലപ്പുരയിലും ഷീറ്റ് വീട്ടിലും വളര്‍ന്ന് പഠിച്ച് എഞ്ചിനീയറായപ്പോഴും മാതാപിതാക്കള്‍ക്ക് അടച്ചുറപ്പുള്ള സൗകര്യങ്ങളുള്ള വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഒരു മകള്‍. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിനിയായ ധന്യ വാസുദേവനാണ് ആ മാതൃകയായ മകള്‍. അച്ഛനും അമ്മയ്ക്കും വീടുണ്ടാക്കി നല്‍കിയ കഥ ധന്യ മനോരമ ഓണ്‍ലൈനിനോട് പങ്കുവച്ചതിങ്ങനെ,

അച്ഛനും അമ്മയും സ്ഥലംവാങ്ങി കഷ്ടപ്പെട്ടുപണിത ഓലപ്പുരയിലും, പിന്നീട് ഓടും ഷീറ്റും മേഞ്ഞ ഒരു ചെറിയ വീട്ടിലും ആയിരുന്നു എന്റെ സന്തോഷം നിറഞ്ഞ 24 വര്‍ഷം. അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് ചേച്ചിയേയും എന്നെയും പഠിപ്പിച്ചതും, ഞങ്ങള്‍ 21ാം വയസ്സില്‍ ജോലി നേടുന്നതും. ഞാന്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ നിന്ന് B. Tech കഴിഞ്ഞ് ഒരു IT കമ്പനിയില്‍ എന്‍ജിനീയറായും, ചേച്ചി B.Sc നഴ്‌സിങ് കഴിഞ്ഞ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക സ്റ്റാഫ് നേഴ്സായും ജോലിയില്‍ പ്രവേശിച്ചു.

പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ വിവാഹം. ചേച്ചിയുടെയും എന്റെയും വിവാഹത്തിന് സ്വര്‍ണ്ണം എടുക്കാനായി എടുത്ത ലോണും, അച്ഛന്റെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി നടത്താനായി വാങ്ങിയ കടബാധ്യതകളും, ചേച്ചിയുടെ വിദ്യാഭ്യാസ ലോണും, മറ്റ് ബാധ്യതകളും നിറഞ്ഞ ഒരു ജീവിതം ആയതുകൊണ്ടാവാം ഒരു സൗകര്യമുള്ള വീടെന്ന ആഗ്രഹം ഞങ്ങളുടെ സ്വപ്നങ്ങളില്‍ അന്നൊന്നും കടന്നുവന്നില്ല.

വിവാഹത്തിന് ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടി, ബുദ്ധിമുട്ടുകള്‍ കൂടി. അപ്പോഴാണ് അന്നു ജോലി ചെയ്തിരുന്ന ഐ.ടി കമ്പനിയില്‍നിന്നും ഡെപ്യൂട്ടേഷനില്‍ മെക്‌സികോയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടുന്നത്. 2019 ഡിസംബറില്‍ മെക്‌സിക്കോയില്‍ എത്തി. കോവിഡ്19നൊപ്പം ഒറ്റയ്ക്കുള്ള ജീവിതം. അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീടുപണിയണം എന്ന സ്വപ്നം മനസ്സില്‍ ആഴത്തില്‍ കടന്നുവരുന്നത് മെക്‌സിക്കോയില്‍ ഉള്ളപ്പോഴാണ്. ജനിച്ചുവളര്‍ന്ന വീടിന്റെ സൗകര്യക്കുറവിനെ പലരും അപമാനിച്ച സന്ദര്‍ഭങ്ങള്‍ മുറിപ്പാടായി ഉള്ളിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഒരു സുഹൃത്ത് ഞാന്‍ ആവശ്യപെട്ടപ്രകാരം വീടിന്റെ പ്ലാന്‍ വരച്ച് അയച്ചുതന്നു.

ക്ഷേ 2 വര്‍ഷത്തിനു ശേഷം ഒറ്റയ്ക്കുള്ള ജീവിതവും മാനസിക സമ്മര്‍ദ്ദങ്ങളും കാരണം ഞാന്‍ വീസ നീട്ടാതെ നാട്ടില്‍ വന്ന് ജോലി തുടരാന്‍ തീരുമാനിച്ചു. എല്ലാവരുടെയും എല്ലാ കടബാധ്യതകളും തീര്‍ത്ത്, അച്ഛന് ഒരു ചെറിയ കടയും പണിതുകൊടുത്ത് 2 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. അങ്ങനെ വീടുവയ്ക്കണം എന്ന സ്വപ്നം മനസ്സില്‍ എവിടെയോ ഒതുങ്ങികൂടി. 2022 ജനുവരിയില്‍ അച്ഛനും അമ്മക്കും കോവിഡ് പിടികൂടി, ഞാന്‍ അവരെനോക്കാന്‍ ഒന്നര ആഴ്ച വീട്ടില്‍ നിന്നു. അന്നാണ് ഞാന്‍ സസൂക്ഷ്മം എന്റെ വീട് മനസിലാക്കുന്നത്. ജലനിധി കണക്ഷന്‍ അല്ലാതെ ഒരു പ്ലമിങ് വര്‍ക്ക് പോലും ഇല്ല, അടുക്കളയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയിട്ടുണ്ട്.

മഴപെയ്യുമ്പോള്‍ പൊട്ടിയ ആസ്ബറ്റോസില്‍ നിന്ന് വീഴുന്ന വെള്ളം നിറയ്ക്കാന്‍ പാത്രം എടുക്കാന്‍ അമ്മ ഓടുന്നത് വിഡിയോ കോള്‍ ചെയ്യുമ്പോള്‍ കണ്ടിടുണ്ട്. ഇതാണ് മഴക്കാലത്തെ അമ്മയുമായുളള വിഡിയോ കോളിലെ അന്നത്തെ സ്ഥിരം കാഴ്ചകള്‍. കുറച്ചു മാസങ്ങള്‍ക്കുശേഷം ഞാന്‍ ബെംഗളൂരുവിലെ മറ്റൊരു ഐടി കമ്പനിയിലേക്ക് മാറി. മെക്‌സികോയിലെ പോലെ മാസം 6 അക്ക സാലറി. മനസ്സിലെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുവച്ചുതുടങ്ങി. ജൂണ്‍ 2022.. ഒരു സാധാരണ ദിവസം.. അമ്മ വിഡിയോ കോള്‍ ചെയ്ത് ഫോണ്‍ വയ്ക്കുന്നതിനുമുന്‍പ് പറഞ്ഞു ‘ജങഅഥ ലിസ്റ്റ് വന്നൂടാ, നമ്മള്‍ ഇല്ലന്നാ പറഞ്ഞേ”…

അന്നെന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്ന് പോയി. ഞാന്‍ ഉറപ്പിച്ചു, എനിക്ക് അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീട് പണിയണം. എതിര്‍പ്പുകള്‍ ഉണ്ടായി. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്നുവച്ച് അച്ഛനും അമ്മയും ചേച്ചിയും ഒരുപോലെ എന്റെ ആഗ്രഹത്തെ എതിര്‍ത്തു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍ അതിന് ഇറങ്ങിതിരിച്ചു. 1122 Sq.Ft വീട്. കരാര്‍ വര്‍ക്കിലുപരി മൊത്തം ഫിനിഷിങ് വര്‍ക്കിന്റെ 60% HDFCയില്‍ നിന്ന് ഹോംലോണും 40% സ്വന്തം സമ്പാദ്യവും. വീടുപണി 2022 സെപ്റ്റംബര്‍ 3നു തുടങ്ങി 2023 ഫെബ്രുവരി 5നു അവസാനിച്ചു (5 മാസം).

ചേച്ചിയും ചേച്ചിയുടെ വീട്ടുകാരും ലോണ്‍ കിട്ടുന്നതുവരെ സഹായിച്ചു. ഇപ്പോള്‍ അതെല്ലാം സെറ്റില്‍ ചെയ്തു, സ്വസ്ഥം. ചേച്ചിയായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം വീടുപണി എല്ലാം ഭംഗിയായി നോക്കിനടത്തിയത്. ഒപ്പം വീടുപണിയുടെ ഒരോ ഘട്ടത്തിലും എന്റെയും ഇടപെടലുകളുണ്ടായിരുന്നു, ഞങ്ങളുടെ ആഗ്രഹങ്ങളാണ് ഈ വീടിന്റെ ഓരോ മുറിയും. 2023 ഫെബ്രുവരി 10ന് ഗൃഹപ്രവേശം. As a woman, I proudly crown myself today!. പൗലോ കൊയ്ലോ പറഞ്ഞതുപോലെ: ‘നിങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോള്‍, അത് നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തുന്നു…’അതെത്രമാത്രം ശരിയാണ്!. എല്ലാറ്റിനുമുപരി എനിക്ക് നന്ദി പറയാനുള്ളത് എന്റെ പങ്കാളിയോടാണ്. എനിക്കുതന്ന മാനസിക പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഈ യാത്ര എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് അനുകൂലവും, പരോക്ഷമായി പ്രതികൂലഅഭിപ്രായങ്ങളും ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ട്.

Dear Society, ഒരു സ്ത്രീ സ്വന്തമായി ജോലിചെയ്ത് ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരു പാര്‍ട്ടുകൊണ്ട്, മറ്റാരെയും സാമ്പത്തികമായോ മാനസികമായോ ബുദ്ധിമുട്ടിലാക്കാതെ, അവളെ 20+ വര്‍ഷം വളര്‍ത്തി പഠിപ്പിച്ച അവളുടെ അച്ഛനേയും അമ്മയേയും ഒപ്പം സംരക്ഷിക്കുന്നതില്‍, എന്താണ് കുഴപ്പം?. It’s not wrong and it’s not extraordinary. It’s just normal. Accept that. അതിന് അവള്‍ക്ക് ‘സ്വാതന്ത്ര്യം’ ”തരേണ്ടതില്ല”, ‘അനുവാദം’ ”കൊടുക്കേണ്ടതില്ല”. അത് നമുക്കെല്ലാവര്‍ക്കും ഒരുപോലെ 1947-ല്‍ തന്നെ കിട്ടിയിട്ടുള്ളതാണ്.

Dear Women, നിങ്ങള്‍ക്കിഷ്ടമുള്ള, നിങ്ങള്‍ക്ക് അറിയാവുന്ന ജോലി എന്തൊ അത് നിങ്ങള്‍ ചെയ്യൂ. തയ്യലോ ഗാര്‍ഡനിങ്ങോ പെയിന്റിങ്ങോ എന്തായാലും… നിങ്ങള്‍ തീര്‍ച്ചയായും സാമ്പത്തികമായി സ്വയംപര്യാപ്തരാകണം അതിലൂടെ മാനസികമായി ശക്തരാകണം. ഒരു കേസിന്റെ ഭാഗമായി അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതുപോലെ, ‘A daughter shall remain a daughter, married or unmarried!’

Tags: daughterDhanya Vasudevaninspirational story

Related Posts

death| bignewslive
Kerala News

ഭര്‍ത്താവ് ഫോണ്‍ വിളിച്ചിട്ടൊന്നും എടുത്തില്ല, 45കാരിയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

January 23, 2023
82
SI
India

അപൂര്‍വ്വ സൗഭാഗ്യം..! സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അമ്മയ്ക്കൊപ്പം മത്സരിക്കാന്‍ മകള്‍

December 20, 2022
19
1000 Pawan | Bignewslive
Kerala News

ഇഡി റെയ്ഡ് ഉണ്ടെന്ന് കാണിച്ച് 4 കോടി വാങ്ങിയത് തട്ടിപ്പിന്റെ തുടക്കം, മകൾക്ക് നൽകിയ 1000 പവനും വജ്രാഭരണങ്ങളും കാറും ഉൾപ്പടെ 107 കോടി കൈവശപ്പെടുത്തി; തട്ടിപ്പിന്റെ ഭീകരത ഇങ്ങനെ

November 24, 2022
30
love affair | Bignewslive
India

ഇതര സമുദായത്തിൽപ്പെട്ട യുവാവിനോട് പ്രണയം; മകളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി, പിതാവ് അറസ്റ്റിൽ, ക്രൂരത ക്ഷേത്രത്തിൽ തൊഴുത് മടങ്ങുന്ന വേളയിൽ

November 10, 2022
224
മകള്‍ പുതിയ കോളേജിലേക്ക്; നിറകണ്ണുകളോടെ യാത്രയാക്കി അച്ഛന്‍, വീഡിയോ
India

മകള്‍ പുതിയ കോളേജിലേക്ക്; നിറകണ്ണുകളോടെ യാത്രയാക്കി അച്ഛന്‍, വീഡിയോ

November 7, 2022
479
Black Mamba | Bignewslive
World News

വിറക് ശേഖരിക്കുന്നതിനിടെ 2 പേരുടെ കാലിൽ കൊത്തി; ഓടിയെത്തിയ അമ്മയുടെ നെഞ്ചിലും കടിച്ചു; ബ്ലാക്ക് മാംബയുടെ ആക്രമണത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ!

October 3, 2022
200
Load More
Next Post
അല്ലാഹുവേ മോഡിയെ ഞങ്ങള്‍ക്ക് തരൂ…! മോഡി ആയിരുന്നെങ്കില്‍ പെട്രോള്‍ 50 രൂപയ്ക്കും ചിക്കന്‍ 150 രൂപയ്ക്കും ലഭിച്ചേനെ; വൈറലായി പാകിസ്ഥാനിയുടെ വാക്കുകള്‍

അല്ലാഹുവേ മോഡിയെ ഞങ്ങള്‍ക്ക് തരൂ...! മോഡി ആയിരുന്നെങ്കില്‍ പെട്രോള്‍ 50 രൂപയ്ക്കും ചിക്കന്‍ 150 രൂപയ്ക്കും ലഭിച്ചേനെ; വൈറലായി പാകിസ്ഥാനിയുടെ വാക്കുകള്‍

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

40,000 രൂപ ചെലവിട്ട് ഉള്ളി കൃഷി: 512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് കിട്ടിയത് വെറും രണ്ട് രൂപ

40,000 രൂപ ചെലവിട്ട് ഉള്ളി കൃഷി: 512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് കിട്ടിയത് വെറും രണ്ട് രൂപ

Discussion about this post

RECOMMENDED NEWS

poth riyas| bignewslive

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കം, പോത്ത് റിയാസ് കുത്തേറ്റ് മരിച്ച നിലയില്‍, ശരീരത്തില്‍ പത്തോളം മുറിവുകള്‍

1 day ago
63
vineeth

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

6 hours ago
48
accused

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

21 hours ago
37
കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍

കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍

3 days ago
65

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version