തൃശ്ശൂര്‍: ചാവക്കാട് മണത്തലയില്‍ കടയുടെ ചില്ലുവാതിലില്‍ തലയിടിച്ച് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. മണത്തല സ്വദേശിയായ എണ്പത്തിനാലുകാരന് ഉസ്മാന് ഹാജിയാണ് മരിച്ചത്. നാവികസേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും പ്രവാസി മലയാളിയുമാണ് ഉസ്മാന്. ഡ്രൈ ഫ്രൂട്ട്സ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു.
ഗ്ലാസ് ഡോര്‍ ആണെന്ന് തിരിച്ചറിയാതെ വേഗത്തില്‍ കടയിലേക്ക് കയറി. തലയിടിച്ച ഉടനെ തെറിച്ച് മലര്‍ന്നടിച്ചു വീണു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവേറ്റു. ഉടനെ, ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു.
വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഗ്ലാസ് ഡോര്‍ ശ്രദ്ധിക്കാതെ വേഗം ഉള്ളിലേക്ക് കടന്നതായിരുന്നു ദാരുണമായ അപകടത്തിനു കാരണം.
Discussion about this post