തിരുവനന്തപുരം: സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ജോലി പോയി. സംഭവത്തില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഓഫീസിലെ ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്.
നെയ്യാറ്റികര സ്വദേശി ടി. സുജയ്കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സപ്ലൈകോ റീജനല്‍ മാനേജര്‍ ജലജ റാണി സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സുജയ്കുമാര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്.
സുജയ് കുമാറിന്റെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സൈനികരടക്കമുള്ളവര്‍ പരാതിയുമായി മന്ത്രി ജിആര്‍ അനിലിനെയും സപ്ലൈകോ സിഎംഡി സഞ്ജീബ് കുമാര്‍ പട്ജോഷിയെയും സമീപിച്ചിരുന്നു. സപ്ലൈകോ ജീവനക്കാരനായ ഇയാള്‍ വര്‍ക്ക് അറേഞ്ചിലൂടെയാണ് മന്ത്രിയുടെ ഓഫീസില്‍ ഡ്രൈവറായത്.
Discussion about this post