മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി പ്രിയ ഗായിക യുംന അജിന്. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍, സ രി ഗ മ പ ലിറ്റില്‍ ചാംപ്സ് തുടങ്ങിയ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ യുംന പഠനത്തിലും തെളിയിച്ചിരിക്കുകയാണ്.
‘എല്ലാ വിഷയത്തിനും എ പ്ലസ്. ഞാന്‍ ഏറെ സന്തോഷത്തിലാണ്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി,’ ഗ്രേഡ് കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് യുംന ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമായി 700ഓളം സ്റ്റേജ് ഷോകളില്‍ ഇതിനകം യുംന പാടിയിട്ടുണ്ട്. ഇന്ത്യന്‍ ഐഡല്‍ ജൂനിയറില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു.
പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജന്‍, ഗസല്‍, സൂഫി, നാടന്‍പാട്ട് തുടങ്ങി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചെറുപ്രായത്തില്‍ തന്നെ യുംനയ്ക്ക് പാട്ടിന്റെ വഴിയില്‍ സ്വന്തം ഇടം കണ്ടെത്താനായി.
Discussion about this post