കൊച്ചി: ആലുവയില്‍ രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കൊച്ചി പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളുമാണ് മരിച്ചത്. മകള്‍ കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും മകന് ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. 16 വയസുള്ള പെണ്‍കുട്ടിയുടേയും 13 വയസുള്ള ആണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും പിതാവ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വൈകീട്ട് അഞ്ച് മണി മുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയേയും പിതാവ് പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ രണ്ട് കുട്ടികളേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ടുപേരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തേണ്ടി വന്നു. ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചില്‍ നടത്തിയത്. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post