പൊന്നാനി: ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഭൂമിയിലേയ്ക്ക് പിറന്നു വീണ കുരുന്ന് ഇന്ന് ആശുപത്രി കിടക്കയിൽ മരണത്തോട് പോരാടുകയാണ്. അപൂർവ്വ കരൾ രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുകയാണ് ആറു മാസം മാത്രം പ്രായമായ കുഞ്ഞ്. പൊന്നാനി മുക്കാടി സ്വദേശികളും നിർദ്ധന മത്സ്യ തൊഴിലാളി കുടുംബാംഗങ്ങളുമായ വെളിയിൽ ഫിറോസും – ഉമ്മുസൽമയുടെയും മകൻ തമീം ആണ് ചികിത്സയിൽ കഴിയുന്നത്.
കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിനായി അടിയന്തിര കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണം. വിദഗ്ദ ഡോക്ടർമാരുടെ നിർദേശ പ്രകാരമുള്ള ശസ്ത്രക്രിയ നടത്തുവാൻ 40 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഈ നിർദ്ധന കുടുംബത്തിന് ഈ തുക കനത്ത വെല്ലുവിളി തന്നെയാണ്. തന്റെ പൊന്നോമനയ്ക്ക് കരൾ നൽകാൻ അമ്മ തയ്യാറാണ്. ചികിത്സയ്ക്കായുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്. ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
തമീമിന്റെ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീർ എംപി, പിനന്ദകുമാർ എംഎൽഎ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു രക്ഷാധികാരികളും, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും, ഫൈസൽ ബാഖഫി തങ്ങൾ കൺ വീനറും, കെ എം മുഹമ്മദ് കാസിം കോയ ട്രഷററുമായ കമ്മറ്റി രൂപികരിച്ചു.
അക്കൗണ്ട് നമ്പറും വിശദാംശങ്ങളും
Dhanalakshmi Bank
Ponnani branch
Account number.
013403700000230
IFSC code@DLXB0000134
Google pay no.9656467146
Discussion about this post