തൃശ്ശൂര്‍: കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ നടന് ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. പിഴയടച്ചു അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ പിഎം ഷെബീറിന്റെ ഉത്തരവ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്കിയ പരാതിയിലാണു നടപടി. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ ചന്തുവിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണിക്കായി കുണ്ടന്നൂരിലെ കാര്‍ ഷോറൂമില്‍ നിര്‍ത്തിയിരിക്കുന്ന കാര്‍ പരിശോധിച്ച് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ചതോടെയാണ് വാഹനം കുണ്ടന്നൂരിലെ ഷോറൂമിലേക്ക് മാറ്റിയത്.
ജോജുവിന്റെ മറ്റൊരു കാര്‍ ഹരിയാന റജിസ്ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആര്‍ടിഒക്കു ലഭിച്ചതു ചാലക്കുടി ആര്‍ടിഒക്കു കൈമാറിയിട്ടുണ്ട്.
Discussion about this post