പ്രവാസ ലോകത്ത് നല്ല നിലയില്‍ ജോലി ചെയ്യുന്നവര്‍ അത് ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ അതിന് തുല്ല്യമായ ജോലി കിട്ടാറില്ല. അങ്ങനെ ഒരുപതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി കോഴി വെട്ടില്‍ ഉപജീവനം കണ്ടെത്തുന്ന ഷാനിര്‍ ബാബുവിന്റെ കുറിപ്പാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.
വൈറ്റ് കോളര്‍ ജോബില്‍ നിന്നും റെഡ് കോളര്‍ ജോബിലേക്കുള്ള വ്യതിയാനം
12 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ ഇന്‍വെസ്റ്റ്മെന്റ് കുറഞ്ഞ (ഇന്‍വെസ്റ്റ് ചെയ്യാന്‍ കയ്യില്‍ ഒന്നും ബാക്കിയില്ല തലയില്‍ നിറയെ കടം മാത്രം ) ഒരു വ്യാപാരത്തിലേക്ക് ഇറങ്ങി ജീവിതമെന്ന നാടകത്തില്‍ തിരശീല വീഴുന്നതുവരെ അഭിനയിക്കണ്ടേ അതിനിടയില്‍ ഒരുപാട് വേഷങ്ങള്‍ കെട്ടി അധ്യാപനം തൊട്ട് സെയില്‍സ് ടാപ്പിങ് പ്രവാസം… അങ്ങനെ ഇപ്പോള്‍ കോഴി വെട്ടില്‍ എത്തി നില്ക്കുന്നു
പരാതിയൊന്നുമില്ല ട്ടോ…
എന്നാലും പിന്നിലേക്ക് നോക്കുമ്പോള്‍ ചില നഷ്ട്ടങ്ങള്‍ മനസ്സിനെ വല്ലാതെ അലട്ടും. സ്വയം നഷ്ടപ്പെടുത്തിയ ചില നല്ല അവസരങ്ങള്‍ ആ ഇനി പറഞ്ഞിട്ടിപ്പോള്‍ കാര്യമൊന്നുമില്ല. ദൈവാനുഗ്രഹത്താല്‍ 3 മക്കള്‍ 2 പേരുടെ ജനന സമയത്ത് പ്രവാസത്തിലായതുകൊണ്ട് നേരിട്ട് കൂടാന്‍ കഴിഞ്ഞില്ല അല്പം സാമ്പത്തിക ഞരുക്കത്തിലായാലും മൂന്നാമത്തെ കണ്മണിയെ അവളുടെ എല്ലാ കാര്യത്തിലും പങ്കെടുക്കാന്‍ സാധിച്ചു.
കുറച്ചധികം കടങ്ങളുണ്ട് എന്നതൊഴിച്ചാല്‍ ജീവിതം happy ആണ് അപ്പോള്‍ നിങ്ങള്‍ പറയും കടമുണ്ടെങ്കില്‍ എന്ത് happy എന്ന് അങ്ങനെ അങ്ങ് ചിരിച്ചു കളിച്ചു നടക്കും അതുതന്നെ.
ഷാനിര്‍ ബാബു
Discussion about this post