കൊച്ചി: മോണ്‍സണ്‍ മാവുങ്കലും നടന്‍ ബാലയും തമ്മില്‍ അടുത്ത ബന്ധമെന്ന് അമൃതയുടെ അഭിഭാഷകന്‍ പ്രേം രാജ്. ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തില്‍ മോണ്‍സണ്‍ ഇടപെട്ടുവെന്ന് അദ്ദേഹം പറയുന്നു. മോണ്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്‍കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോണ്‍സന്റെ വീട്ടിലുണ്ടായിരുന്നു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നുവെന്നും പ്രേം രാജ് പറഞ്ഞു.
ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോണ്‍സന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍ക്കാരന്‍ എന്ന ബന്ധമാണുള്ളതെങ്കില്‍ ബാലയുടെ വ്യക്തപരമായ കാര്യങ്ങളില്‍ സ്വാഭാവികമായും ഇടപെടുകയില്ല. അനൂപ് മുഹമ്മദുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ട്- പ്രേം രാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post