തൃശ്ശൂര്‍: ശക്തന് മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി എംപി തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ നേരില്‍ കണ്ടു. തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച വാഗ്ദാനം നിറവേറ്റാന്‍ കൂടിയാണ് താരം മേയറെ കാണാനെത്തിയത്. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന് വികസനത്തിന്റെ കാര്യത്തില്‍ മനസ്സിലുള്ളത് എന്ന് മേയര്‍ സുരേഷ്ഗോപിയെ അറിയിച്ചു.
നവംബര്‍ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയര്‍ അദ്ദേഹത്തെ അറിയിച്ചു. ഒരുകോടി രൂപയാണ് ശക്തന് വികസനത്തിനായി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എം.പി.ഫണ്ടില്‍നിന്നോ കുടുംബട്രസ്റ്റില്‍നിന്നോ ഇതിനുള്ള പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനമാണ് താരം ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.
പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷംരൂപവീതം നല്‍കാനാണ് സുരേഷ് ഗോപിയുടെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം മൊത്തത്തില്‍ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന് പദ്ധതിയെക്കുറിച്ചും മേയര്‍ സുരേഷ്ഗോപിയോട് സൂചിപ്പിച്ചു.
700 കോടിമുടക്കിയുള്ള ശക്തന് വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതി തീര്‍ത്തും ഒഴിവാക്കേട്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
Discussion about this post