കൊച്ചി: നടന് ബാലയുടെയും ഡോക്ടര്‍ എലിസബത്തിന്റെയും വിവാഹ റിസപ്ഷന് ഇന്ന് നടന്നു. ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡോക്ടറായ എലിസബത്ത് കുന്ദംകുളം ചെറുവത്തൂര്‍ ഹൗസില്‍ പ്രൊഫ. ഉദയന്റെയും പ്രൊഫ. ഈസ്തര്‍ മണിയുടെയും ഇളയമകളാണ്.
ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ റിസപ്ഷന്റെ കാര്യം താരം അറിയിച്ചത്. റിസപ്ഷനില്‍ നടന്മാരായ ഉണ്ണി മുകുന്ദന്, മുന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. റിസപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
അതേസമയം, റിസപ്ഷനു ശേഷം താരം വീണ്ടും ഞെട്ടിച്ചു കൊണ്ട് ഒരു സര്‍പ്രൈസ് തന്റെ പ്രിയതമയ്ക്ക് കൊടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഔഡിയുടെ ഒരു പ്രീമിയം എക്സ്യു വി ലക്ഷ്വറി കാര്‍ ആണ് എലിസബത്തിനായി ബാല കരുതി വെച്ചിരുന്നത്. വീഡിയോ ഇതിനോടകം തന്റെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
2019 ലാണ് ബാല ഗായികയായ അമൃത സുരേഷുമായി വിവാഹ മോചനം നേടുന്നത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ വിധികര്‍ത്താവായി എത്തിയ സമയത്താണ് അമൃതയും ബാലയും ഇഷ്ടത്തില്‍ ആകുന്നതും പിന്നീട് വിവാഹിതര്‍ ആകുന്നതും. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ട്.
എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും നടന് പറഞ്ഞു.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു.
Discussion about this post