കുറുപ്പന്തറ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ ചക്ക വീണ് ഡ്രൈവര്‍ക്ക് പരിക്ക്. കപിക്കാട് ചെളളൂകുന്നത്ത് വീട്ടില്‍ സുദര്ശനന് (55) ആണ് പരിക്കേറ്റത്. മധുരവേലി – കുറുപ്പന്തറ റോഡില്‍ പ്ലാമൂട് ജംഗ്ഷനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.15 നാണ് അപകടം നടന്നത്.
കുറുപ്പന്തറയില്‍ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിനു മുകളിലേക്കാണ് ചക്ക വീണത്. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്നു ബോധരഹിതനായി സുദര്ശനന് റോഡിലേയ്ക്ക് വീണു. ദുരന്തം തലനാരിഴയ്ക്കാണ് വഴിമാറിയത്. പരിക്കേറ്റ നാട്ടുകാര്‍ സുദര്‍ശനനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
Discussion about this post