കൊച്ചി: വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് എതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം ചാനല്‍ പരിപാടിയ്ക്കിടെ സംസാരിച്ച ലിബിനയുടെ അമ്മ. വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനുമായി ചാനല്‍ പരിപാടിയ്ക്കിടെ സംസാരിച്ച ലിബിന മുന്‍പും കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതിയുടെ അമ്മ പറഞ്ഞു. 2019ല്‍ ലിബിന വനിതാ കമ്മിഷനെ സമീപിച്ചിരുന്നുവെന്നും രണ്ട് തവണ അദാലത്തിലെത്തിയപ്പോഴും മോശമായ പെരുമാറ്റമാണുണ്ടായതെന്നും ലിബിനയുടെ മാതാവ് പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പോയി കേസ് കൊടുക്ക്’ എന്നു പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. എതിര്‍കക്ഷിയെ വിളിപ്പിക്കാനോ പരാതിക്കു പരിഹാരം കാണാനോ ശ്രമമുണ്ടായില്ലെന്നും യുവതിയുടെ അമ്മ ആരോപിച്ചു.
18ാം വയസ്സിലാണു ലിബിനയെ വിവാഹം ചെയ്തയച്ചത്. ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ ഭര്‍തൃമാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ആരംഭിച്ചുവെന്നും യുവതിയുടെ അമ്മ പറയുന്നു. പലതവണ മകളെ കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ പോലും അനുവദിച്ചില്ല. ‘മകളെ കാണാന്‍ ശ്രമിക്കില്ലെന്ന് എഴുതി ഒപ്പിടുവിച്ചു വാങ്ങുക പോലും ചെയ്തു. 2018 ല്‍ മര്‍ദിച്ചവശയാക്കി കൈ ഒടിച്ചിട്ടിരിക്കയാണെന്ന വിവരം അയല്പക്കക്കാര് അറിയിച്ചതനുസരിച്ചു പോയി കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്’, എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിനാലുകാരിയായ ലിബിന ഹൃദ്രോഗിയായ മാതാവിനൊപ്പം ഒന്നര സെന്റ് സ്ഥലത്തെ വീട്ടിലാണിപ്പോള്‍ കഴിയുന്നത്. ലിബിനയ്ക്കു രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചതാണ്.
അതേസമയം ചാനല്‍ പരുപാടിക്കിടെ യുവതിയോട് മോശമായി പെരുമാറിയ എം സി ജോസഫൈനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന് രാജി വയ്ക്കണമെന്നാണ് ഉയര്‍ന്ന ആവശ്യം.
Discussion about this post