തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പോലീസുകാര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നു. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍.
കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പോലീസുകാര്‍ക്ക് കോവിഡ് ബാധ പടര്‍ന്നിരുന്നു. രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. സിറ്റി സ്പെഷ്യല്‍ ബ്രഞ്ചിലെ ഏഴ് പേര്‍ക്കും കന്റോണ്‍മെന്റ് സ്റ്റേഷനിലെ ആറ് പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
Discussion about this post