ആലപ്പുഴ: ആറന്മുളയില് പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. പന്നിവേലിച്ചിറ സ്വദേശി രതീഷാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയത്. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ബാറ്ററിക്കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച സമയത്ത് കടന്നു കളയുകയായിരുന്നു. രണ്ടു കൈയിലും വിലങ്ങുമായിട്ടാണ് ഇയാള്‍ രക്ഷപെട്ടത്.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഇന്ന് വീടിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള വ്യക്തിയാണ് രതീഷ്.
Discussion about this post