കോഴിക്കോട്: മുപ്പത് സെക്കന്‍ഡ് ഡാന്‍സ് വീഡിയോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മയും. ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച് ഡാന്‍സ് തുടരൂവെന്നും പറഞ്ഞ് മില്‍മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയാണ് മില്‍മയുടെ പ്രതികരണം.
തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലായിരുന്നു നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന വൈറല്‍ ഡാന്‍സ്. റാ റാ റാസ്പുട്ടിന്… ലവര് ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവടുവച്ചത്.
ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.
‘ഹൃദയങ്ങളില്‍ തീ നിറയ്ക്കുമ്പോള്‍ ഉള്ളു തണുപ്പിക്കാന്‍ മില്‍മ’ എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ഇരുവര്‍ക്കുമെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിവിധ കോണുകളില്‍ നിന്ന് നവീനും ജാനകിക്കും പിന്തുണ ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മില്‍മയും വൈറല്‍ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. മില്‍മയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Keep Dancing #ഉള്ളുതണുപ്പിക്കാൻമിൽമ
Posted by Milma on Friday, 9 April 2021
Discussion about this post