പരപ്പനങ്ങാടി: പ്രളയകാലത്ത് മുതുക് ചവിട്ടുപടികളാക്കിയ ആ നിറഞ്ഞ മനസിനെ കേരളം ഇന്നും നെഞ്ചിലേറ്റുകയാണ്. രക്ഷകനായി അവതരിച്ച മത്സ്യത്തൊഴിലാളിയായ ജെയ്സല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ജെയ്സല്‍ ബിജെപിയിലേയ്ക്ക് ചേരുന്നുവെന്ന പ്രചരണം തകൃതിയായി നടക്കുന്ന വേളയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചാരണമെന്ന് അദ്ദേഹം പറയുന്നു. തിരൂരങ്ങാടിയിലെ ബിജെപി സ്ഥാനാര്‍ഥി സത്താര്‍ഹാജി ജെയ്സലിനെ കാണാനെത്തിയിരുന്നു. ഈ ഘട്ടത്തില്‍ ജെയ്സലിനെ സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും ആദരിച്ചിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചാണ് ജെയ്സല്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചരണം തകൃതിയായി നടക്കുന്നത്. താന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാണെന്നും ജെയ്സല്‍ വ്യക്തമാക്കി.
ജെയ്സലിന്റെ വാക്കുകള്‍;
‘എന്റെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ഥി വന്ന് വോട്ടഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം എന്നെ ആദരിക്കണമെന്ന് പറഞ്ഞു. ഒരുപാട് രാഷ്ട്രീയക്കാര്‍ എന്നെ ആദരിച്ചിട്ടുണ്ട്. ആ നിലയിലാണ് അതിനെ കണ്ടത്. ഞാനൊരു സിപിഎം അനുഭാവിയാണ്. അതില്‍ തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറച്ച മനസ്സുള്ള വ്യക്തിയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
Discussion about this post