തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. ബിജെപിയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സമരപന്തലിനു മുന്നില്‍ അയ്യപ്പഭക്തന്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.