കൊല്ലം: കളമശ്ശേരി മോഡല്‍ ‘കുട്ടി ആക്രമണം’ കൊല്ലത്തും. എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മര്‍ദ്ദന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ ക്രൂര മര്‍ദനമേറ്റത്. ഈ മാസം 24നായിരുന്നു സംഭവം.
കളിയാക്കിയത് ചോദ്യം ചെയ്ത ഒമ്പതാം ക്ലാസുകാരനെ വയലിലേയ്ക്ക് വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കൂട്ടുപോയ എട്ടാം ക്ലാസുകാരനും മര്‍ദ്ദനമേറ്റു. കരിങ്കല്ലും ബെല്‍റ്റും ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദ്ദനമേറ്റ കുട്ടികള്‍ പറഞ്ഞു.
മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഈ മൂവര്‍ സംഘം മൊബൈലില്‍ പകര്‍ത്തി. മര്‍ദ്ദിച്ച സംഭവം വീട്ടില്‍ പറഞ്ഞാല്‍ കാല് അടിച്ചൊടിക്കുമെന്നും കുട്ടികളോട് പറഞ്ഞു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മര്‍ദ്ദനമേറ്റ കുട്ടികളുടെ മാതാപിതാക്കള്‍ കാണുന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post