ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച നഗരമായി തലസ്ഥാനം. ജനഗ്രഹയുടെ അവാര്‍ഡാണ് തിരുവനന്തപുരം കോര്പ്പറേഷന് ലഭിച്ചത്. ‘എന്റെ നഗരം സുന്ദര നഗരം’ എന്ന ക്യാമ്പയിനാണ് നഗരസഭയ്ക്ക് നേട്ടം ലഭിച്ചത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ്പുരിയാണ് അവാര്‍ഡ് പ്രഖ്യാപനം നിര്‍വഹിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് ചടങ്ങ് നടത്തിയത്.
ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പങ്കെടുത്തു. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ഏറ്റവും കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ആര്യാ രാജേന്ദ്രനെ മന്ത്രി അഭിനന്ദിക്കുകയും നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അര്‍പ്പിക്കുകയും ചെയ്തു. നഗരമുന്നേറ്റത്തിന് വനിതാ നേതാക്കളുടെ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും ആര്യാ രാജേന്ദ്രന് പങ്കെടുത്തു.
വികേന്ദ്രീകൃത ആസൂത്രണത്തില്‍ രാജ്യത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനം, നഗരസഭ, മികച്ച നഗരം, ഇലക്ഷന് കമീഷന്, സംസ്ഥാന ധനകാര്യ കമീഷന് എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വി രാജചന്ദ്രന്റെ സ്മരണാര്‍ഥമാണ് ജനഗ്രഹ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Discussion about this post