തിരുവനന്തപുരം: ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസിലുള്‍ അക്ബര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള വീട്ടില്‍ ഇന്നലെ രാത്രിയാണ് ഫസിലുള്‍ അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയത്.
രാത്രി ഒമ്പതരയോടെ ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയായിരുന്നു അതിക്രമം. വട്ടിയൂര്‍ക്കാവ് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ഫസിലൂളിനെ കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്രതാരവുമായ അഹാനയെ കാണാന്‍ വന്നതാണെന്നാണ് ഫസിലുള്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, അഹാന വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്പര്യമില്ലെന്ന് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. യുവാവിന് മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് അന്വേഷിച്ച് വരികയാണ്.
Discussion about this post