തൃശ്ശൂര്‍: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂര്‍ എംപിക്ക് കഴിയുമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് സിനിമ ലോകത്ത് നിന്നും ഇത്തരത്തിലൊരു അഭിപ്രായം എത്തുന്നത്.
‘ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും’ എന്നാണ് പ്രതാപ് പോത്തന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
I think and feel Sashi Tharoor can lead the Congress to victory …And become the the best Cm kerala has ever seen # Sashi Tharoor for CM of Kerala
Posted by Pratap Pothen on Tuesday, 22 December 2020
Discussion about this post