പൊന്നാനി: മെട്രോമാന് ഇ ശ്രീധരന്റെ വീട്ടുവളപ്പിലെ ചുവരില്‍ നിറഞ്ഞ് ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. പൊന്നാനി നഗരസഭയിലെ കുറ്റിക്കാടിലെ അഞ്ചാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികള്‍ ഒറ്റ ചുവരില്‍ നിറയുന്നത്.
ചുവരില്‍ ആദ്യം ഇടംപിടിച്ചത് അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഹ്മത്ത് ആരിഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ചുള്ള വോട്ടഭ്യര്‍ഥനയാണ്. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കവിതയ്ക്കും തൊട്ടിപിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ബീന ശിവദാസിനും വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയും എത്തി.
കുറ്റിക്കാട് എന്‍ജിഒ ഓഫിസിന് മുന്‍വശത്ത്, മെട്രോമാന് ഇ ശ്രീധരന്റെ വീട്ടുവളപ്പിന്റെ ചുറ്റുമതിലിലാണ് എല്ലാവര്ക്കും തുല്യപ്രാധാന്യം നല്‍കിയുള്ള ചുവരെഴുത്ത് കാണാനാകുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ചുവരുകള്‍ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഒരേ ചുമരില്‍ തൊട്ടുരുമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി ചുവരെഴുത്ത് എന്നത് ശ്രദ്ധേയം.
Discussion about this post