വയനാട്: യുവതിയോട് ഫോണിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന് വിനായകന് ജാമ്യം അനുവദിച്ചു. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനായി ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയെന്നാണ് താരത്തിനെതിരെയുണ്ടായിരുന്ന കേസ്. കല്‍പ്പറ്റ പോലീസ് ആണ് കേസെടുത്തത്.
കേസില്‍ ജാമ്യം എടുക്കാനായി വിനായകന് കോടതിയില്‍ നേരിട്ട് ഹാജറായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന് തന്നോട് സംസാരിച്ചെന്ന് ചൂണ്ടിക്കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ നടനെതിരെ കേസെടുത്ത പോലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം, നടന് തെറ്റ് സമ്മതിച്ചെന്ന് കല്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.
Discussion about this post