തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 7025 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1512 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്.
Discussion about this post