മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം ഉച്ചക്ക് 12.30 ന് മലപ്പുറത്ത് എത്തും. ജില്ലാ കലക്ട്രേറ്റില്‍ കൊവിഡ് അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
തുടര്‍ന്ന് കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടമായ കാവ്യക്കും കാര്‍ത്തികയ്ക്കും രാഹുല്‍ ഗാന്ധി പുതിയ വീടിന്റെ താക്കോലും ഭൂമിയുടെ രേഖകളും കൈമാറും. പാതയോരത്തു തന്നെ സുരക്ഷിതമായ ഭാഗത്ത് സ്ഥലം വാങ്ങി 7 ലക്ഷം രൂപ ചിലവഴിച്ചാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈസ്റ്റ് ഏറനാട് സഹകരണബാങ്കാണ് ഭൂമി വാങ്ങി കൈമാറിയത്.
മൂന്ന് ദിവസം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ഉണ്ടാകും. രണ്ട് മണിയോടെ കല്‍പറ്റക്ക് തിരിക്കുന്ന രാഹുല്‍ ഇന്നും നാളെയും കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലായിരിക്കും താമസിക്കുക. ബുധനാഴ്ച ഉച്ചക്ക് ശേഷമാവും രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങുക.