കട്ടപ്പന: അയല്‍വാസി വയോധികനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ വയോധികന് ദാരുണമായി മരണപ്പെട്ടു. തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും ശേഷം കൈയ്യാങ്കളിയിലെത്തുകയുമായിരുന്നു.
ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.
അടിപിടിയില്‍ ജോര്‍ജ്ജ്കുട്ടിക്കും പരിക്കുണ്ട്. ആശുപത്രിയിലെത്താന്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്.
Discussion about this post