തിരുവനന്തപുരം: പിഎസ്സി ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേ സമയം വകുപ്പുതല പരീക്ഷകള്‍ ഈ മാസം 10 മുതല്‍ ആരംഭിക്കുമെന്നും പിഎസ്സി അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കണമെന്നും പിഎസ്സി നിര്‍ദ്ദേശിച്ചു.
Discussion about this post