തിരുവനന്തപുരം: സംസ്ഥാനത്തെ 13 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 553 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Discussion about this post