വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് സ്വദേശിനി തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ ആണ് മരിച്ചത്. 60 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ഇന്ന് പുലര്‍ച്ചെയാണ് മരണം.
അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 58,262 ആയി. ഇതില്‍ 37645 പേര് രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 174 പേര് ഐസിയുവിലും, 33 പേര് വെന്റിിലേറ്ററിലുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post