തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ്പി ജയശങ്കറിന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
കോടിയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവില്‍ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ്.















Discussion about this post