ഗായിക സ്മിതയ്ക്കും ഭര്‍ത്താവ് ശശാങ്കിനും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്മിത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പരിശോധനയില്‍ പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നുവെന്നും സ്മിത കുറിച്ചു.
‘കടുത്ത ശരീരവേദനയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഏറെ നേരം വര്‍ക്ക് ഔട്ട് ചെയ്തതിനാലാവും എന്നു കരുതിയെങ്കിലും കൊവിഡ് പരിശോധന നടത്താമെന്നു കരുതി. ഭര്‍ത്താവ് ശശാങ്കിനും എനിക്കും കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തി. ലക്ഷണങ്ങളൊന്നും തന്നെയില്ല. കോവിഡ് ഭേദമായി പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. രോഗം ഞങ്ങളെത്തേടി വീട്ടിലേക്ക് വരികയായിരുന്നു.’ സ്മിത ട്വീറ്റ് ചെയ്തു.
2000ല്‍ ഹേയ് റബ്ബാ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് സ്മിതയുടെ കരിയര്‍ ആരംഭിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ സ്മിത ആലപിച്ചിട്ടുണ്ട്.
Mad mad day yesterday. Had some body pains which I thought was due to heavy workout but got tested to be on safe side. Shashank & I tested covid positive. Mostly asymptomatic. Waiting to kick Covid out, donate plasma & chill🤘🏼 We Stayed Home Stayed Safe but Covid came home 😁
— Smita (@smitapop) August 4, 2020
Discussion about this post