മുംബൈ; മുംബൈയിലും ഡല്‍ഹിയിലും ഇന്ന് കൊവിഡ് ബാധിച്ച് ഓരോ മലയാളികള്‍ മരിച്ചു. മുംബൈയില്‍ തിരുവനന്തപുരം സ്വദേശിയും ഡല്‍ഹിയില്‍ തൃശ്ശൂര്‍ സ്വദേശിയുമാണ് മരിച്ചത്. മുംബൈ കാന്തിവലിയില്‍ താമസിച്ചിരുന്ന ജിഎ പിള്ള (70) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
തിരുവനന്തപുരത്തു നാവായിക്കുളം സ്വദേശിയാണ്. നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പാണ് വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 50 ലേറെ മലയാളികളാണ് മുംബൈയില്‍ മാത്രം രോഗബാധിതരായി മരിച്ചത്.
തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി വികെ രാധാകൃഷ്ണനാണ് ഇന്ന് ഡല്‍ഹിയില്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹി തുഗ്ലക്കാബാദിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.
Discussion about this post