കൊച്ചി: എടിഎം മോഷണക്കേസില്‍ കൂടുതല്‍ തെളിവുകളുമായി പോലീസ്. മോഷണ ശേഷം പ്രതികള്‍ രക്ഷപെട്ടത് ധന്‍ബാദ് എക്പ്രസിലെന്ന് പോലീസ് അനുമാനിക്കുന്നത്.
തൃശൂരില്‍ നിന്നും എറണാകുളത്തും നിന്നുമായി 35 ലക്ഷമാണ് സംഘം കവര്‍ച്ച നടത്തിയത്. ഏഴു പേരാണ് സംഘത്തില്‍ അടങ്ങുന്നത്. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച് സ്കൂളിന് പിന്നില്‍ നിന്ന് മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികള്‍ ചാലക്കുടിയില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരിലെത്തി ഇവിടെ നിന്നും ധന്‍ബാദ് എകസ്പ്രസില്‍ കേരളം വിട്ടെന്നാണ് നിഗമനം.
പ്രഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതെസമയം പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിന് സമീപം കണ്ടെത്തിയ രക്തക്കറയ്ക്ക് കേസുമായി ബന്ധമില്ലെന്നാണ് സൂചന.
Discussion about this post