കൊച്ചി; കൊവിഡ് ഭീതിയെ തുടര്‍ന്ന് അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 26 വരെ കണ്ടക്ടര്‍ ഡിപ്പോയില്‍ ജോലിക്ക് എത്തിയിരുന്നു. കണ്ടക്ടര്‍ക്ക് ഡിപ്പോയിലുണ്ടായിരുന്ന മറ്റു ജീവനക്കാരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്.
അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം എന്നു ഡിപ്പോ തുറക്കണം എന്നകാര്യത്തില്‍ കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ തീരുമാനം എടുക്കും.
Discussion about this post