കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ. അമേരിക്കയെയും കേരളത്തെയും താരതമ്യം ചെയ്താണ് അല്‍ ജസീറയുടെ പ്രശംസ. അമേരിക്കയെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും മറികടന്ന് കൊവിഡ് വ്യാപനം കേരളം കുറയ്ക്കുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട്. അല്‍ജസീറയുടെ ഓണ്‍ലൈന്‍ ചാനലായ എജെ പ്ലസിലാണ് കേരളാ മോഡലിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മെയ് അവസാനത്തോടെ അമേരിക്കയില്‍ 10,000 പേരുടെ ജീവന് പൊലിഞ്ഞപ്പോള്‍ കേരളത്തില്‍ ഏഴ് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കേരളം ഒത്തൊരുമിച്ചാണ് കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് കൊച്ചി എപ്പിഡമോളജി വിഭാഗത്തിലെ ഡോക്ടര്‍ അജു മാത്യു പ്രതികരിച്ചു.
How did a small communist-led state in India flatten the curve ahead of the rest of India and the U.S.? pic.twitter.com/wLumEaX1ml
— AJ+ (@ajplus) June 24, 2020
കേരളത്തിന്റെ രാഷ്ട്രീയഘടനയും നയങ്ങളും ഇതിന് സഹായിക്കുന്നുണ്ടെന്നാണ് അല്‍ജസീറയുടെയും വിലയിരുത്തല്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടമായും ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനുവരിയില്‍ ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ തന്നെയാണ് ഒരുക്കിയിരുന്നത്. ശേഷം ജനുവരി 27ന് വുഹാനില്‍ നിന്നും എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത് കേരളത്തില്‍ ആയിരുന്നു.
അതില്‍ നിന്നെല്ലാം മുക്തി നേടിയതിനു പിന്നാലെ വീണ്ടും വൈറസിന്റെ രണ്ടാം വരവും കേരളത്തില്‍ സംഭവിച്ചു. വൈറസ് പ്രതിരോധത്തിനായി ബ്രേക്ക് ദി ചെയ്ന്‍ ക്യാപെയ്നും കൊണ്ടുവരികയായിരുന്നു. ജനത്തിന്റെ ഭാഗത്ത് നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. ഇതും കൊവിഡ് പ്രതിരോധത്തിന് സഹായകരമായി. കേരളത്തിന്റെ പൊതുവിതരണസംവിധാനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്വാറന്റൈനിലായവര്ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
Discussion about this post