തിരുവനന്തപുരം; കൊവിഡ് 19 വൈറസ് മൂലം വിദേശത്ത് ഇതുവരെ 210 മലയാളികള്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് മാത്രം ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇത്തരത്തില്‍ ജീവന് നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അക്ഷരാര്‍ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതെസമയം സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14 തൃശ്ശൂര്‍ 9 കൊല്ലം 5 പത്തനംതിട്ട 4 തിരുവനന്തപുരം 3 എറണാകുളം 3 ആലപ്പുഴ 2 പാലക്കാട് 2 ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 28 പേര് സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. ഒരാള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 15 പേര്‍ക്കാണ് രോഗം ഭേദമായത്. മലപ്പുറം 7 പേര്‍ക്കും തിരുവന്തപുരം കോട്ടയം മൂന്ന് പേര് വീതവും പത്തനംതിട്ട പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂര്‍ ഒന്ന് വീതവും പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര് നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 139661 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലും ഇന്സ്റ്റിന്റ്യൂഷണല് ക്വാറന്റൈനിലോ ആയി 138397 പേരുണ്ട്. 1246 ആശുപത്രിയിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post